Posted On
date_range Updated On
date_range ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടാൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി
കൊൽക്കത്ത: ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടാൻ യുവതി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി. സംഭവത്തിൽ യുവതിയുടെ കാമുകനും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. യുവതിക്ക് തലക്ക് പരിക്കേറ്റു.
കൊൽക്കത്തക്ക് സമീപം ലിലുവായിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകനെ കാണാനായാണ് യുവതി കെട്ടിടത്തിലെത്തിയത്. എന്നാൽ തന്റെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി യുവാവ് യുവതിയെ നിർബന്ധിപ്പിച്ച് പാനീയം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ യുവതി ഒച്ചവെച്ചു. ഇതോടെ സംഘം വധഭീഷണി മുഴക്കി. പിന്നീട് യുവതി ഇവരിൽ നിന്നും ഒാടി കെട്ടിടത്തിൽ നിന്നും ചാടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികളെ സംഭവസ്ഥലത്തെ് വെച്ച് തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.