Posted On
date_range Updated On
date_range കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് കൊല്ലപ്പെട്ടു. ശ്രീനഗറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കുല്‍ഗാമിലാണ് സംഭവം. ഇവിടെ തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം റെയ്ഡിനൊരുങ്ങിയത്. എന്നാല്‍, ആദ്യഘട്ടത്തില്‍ ഗ്രാമീണര്‍ സൈനികര്‍ക്കെതിരെ കല്ളെറിയുകയായിരുന്നു.
ദാവൂദ് അഹമ്മദ് ശൈഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണ കശ്മീരില്‍ സൈനികര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീവ്രവാദിയാണ് ഇയാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാലു ദിവസം മുമ്പ് ഹിസ്ബുല്‍ മുജാഹിദീന്‍െറ തന്നെ മറ്റൊരു നേതാവും സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.