Posted On
date_range Updated On
date_range പുതുതലമുറയെ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ പഠിപ്പിക്കണമെന്ന് മോഹന്‍ ഭാഗവത്
നാഗ്പുര്‍: രാജ്യത്തെ പുതുതലമുറയെ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്.
സംഘടനാ ആസ്ഥാനത്ത് സംഘടിപ്പിച്ച അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ശക്തികള്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കരുതെന്ന് യുവാക്കളെ ഉപദേശിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിനെ നേരിടാന്‍ പുതുതലമുറയെ പരിശീലിപ്പിക്കണമെന്ന് ജെ.എന്‍.യു വിവാദത്തെ നേരിട്ടുപരാമര്‍ശിക്കാതെ അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ സാമൂഹികപ്രവര്‍ത്തക സിന്ധുതായ് സപ്കാലിന് ‘മാതൃശക്തി’ പുരസ്കാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.