Posted On
date_range Updated On
date_range പട്നയില്‍ സ്ഫോടനം: സി.ആര്‍.പി.എഫ് കമാന്‍ഡോ കൊല്ലപ്പെട്ടു
പട്ന: ബിഹാറിലെ ഒൗറംഗബാദ് ജില്ലയിലെ വനമേഖലയില്‍ മാവോവാദികള്‍ നടത്തിയ ശക്തിയേറിയ സ്ഫോടനത്തില്‍ സി.ആര്‍.പി.എഫ് കമാന്‍ഡോ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജില്ലയിലെ ഗഞ്ചോയ് പഹര്‍ മേഖലയില്‍ മാവോവാദി വിരുദ്ധ സൈനിക നടപടിക്കിടെ ഉച്ചയോടെയായിരുന്നു സ്ഫോടനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കമാന്‍ഡോ ബറ്റാലിയന്‍ ഓഫ് റെസല്യൂഷന്‍ ആക്ഷനില്‍ (കോബ്ര) ഉള്ളയാളാണ് കൊല്ലപ്പെട്ടത്. മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ചെറിയതോതില്‍ ഏറ്റുമുട്ടല്‍ നടന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.