Posted On
date_range Updated On
date_range കഡ്സെക്ക് അധോലോക ബന്ധമില്ലെന്ന് മഹാരാഷ്ട്രാ ഭീകര വിരുദ്ധ വിഭാഗം
മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്രാ മുൻ റവന്യൂ മന്ത്രിയുമായ ഏക്നാഥ് കഡ്സെക്ക് മഹാരാഷ്ട്രാ ഭീകര വിരുദ്ധ വിഭാഗത്തിെൻറ ക്ലീൻ ചിറ്റ്. കഡ്സെക്ക് അധോലോക ബന്ധമില്ലെന്നും കഴിഞ്ഞ വർഷങ്ങളിലെ ഫോൺ റെക്കോഡുകൾ പരിശോധിച്ചരിൽ നിന്ന് പാകിസ്താനിൽ നിന്ന് ഇദ്ദേഹത്തിന് യാതൊരു വിളിയും വന്നതായി തങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എ.ടി.എസ് വൃത്തങ്ങൾ പറയുന്നത്.
അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിെൻറ ഭാര്യയിൽ നിന്ന് നിരവധി കോളുകൾ കഡ്സെയുടെ ഫോണിലേക്ക് വന്നതായി ഹാക്കർമാർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഡ്സെക്കിതിെര പ്രതിപക്ഷം രംഗത്തെത്തുകയും അധോലോക ബന്ധവും അഴിമതിയാരോപണവും നേരിട്ട ഇദ്ദേഹത്തെ ബി.ജെ.പി ദേശീയ നേതൃത്വം ഇടെപട്ട് രാജിെവപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.