ബിഹാര്‍ പരീക്ഷാ വിവാദം: ബോര്‍ഡ് ചെയര്‍മാന്‍ രാജിവെച്ചു

പാറ്റ്ന: ബിഹാറിലെ പ്ളസ്ടു പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട്  ബിഹാര്‍ സ്കൂള്‍എക്സാമിനേഷന്‍ ബോര്‍ഡ് (ബി.എസ്.ഇ.ബി) ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിങ് രാജിവെച്ചു. ലാല്‍കേശ്വറിശന്‍റ രാജിക്കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി പറഞ്ഞു. സ്ഥാനത്തുനിന്ന് നീക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ചൊവ്വാഴ്ച അന്വേഷണ സംഘം ലാൽ കിഷോറിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പരീക്ഷയില്‍ ക്രമക്കേട് കാണിച്ചാണ് പലരും ഉന്നത വിജയം നേടിയതെന്നാണ് ആരോപണം. ആദ്യ 14 റാങ്ക് ജേതാക്കള്‍ക്കാണ് പരീക്ഷ നടത്തിയത്. അഴിമതി വിരുദ്ധ സെല്‍ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പുന:പരീക്ഷ നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.