ബിഹാറിലെ പരീക്ഷ ക്രമക്കേട്: ഒന്നാം റാങ്കുകാരി പുന:പരീക്ഷക്ക് എത്തിയില്ല

പാറ്റ്ന: ബിഹാറിലെ പന്ത്രണ്ടാം ക്ളാസ്് പരീക്ഷയിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയ പുന:പരീക്ഷയില്‍ ഒന്നാംറാങ്ക് ജേതാവായ റൂബി റായി പങ്കെടുത്തില്ല. പരീക്ഷാഫലം വന്നശേഷം പ്രാദേശിക ചാനല്‍ നടത്തിയ അഭിമുഖം വൈറലായതിന്‍്റെ പശ്ചാത്തലത്തിലാണ് പത്ത് റാങ്കുകള്‍ വരെ നേടിയ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റൂബി പരീക്ഷയില്‍ നിന്നും രക്ഷപെട്ടത്. വിവാദമായ പരീക്ഷയില്‍ ഹുമാനിറ്റീസ് വിഭാഗത്തിലായിരുന്നു റൂബി ഒന്നാംറാങ്ക് തട്ടിയെടുത്തത്.

എന്നാല്‍, പഠനവിഷയത്തിലുള്ള റൂബിയുടെ അറിവ് പുറത്തുവന്നതോടെ പരീക്ഷയില്‍ നടന്ന ക്രമക്കേട് പുറത്തുവരികയായിരുന്നു. ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം പുറത്തത്തെിച്ചത്. പരീക്ഷയില്‍ ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍ കേശ്വര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

പ്ളസ്ടു ഹുമാനറ്റീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായിയോട് പൊളിറ്റിക്കല്‍ സയന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാചകം പഠിപ്പിക്കുന്ന വിഷയമെന്നായിരുന്നു മറുപടി. വെള്ളവും H2O യും തമ്മിലുള്ള ബന്ധമെന്തെന്ന് സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് അറിയില്ലായിരുന്നു. ബിഹാറില്‍ കഴിഞ്ഞവര്‍ഷം നടത്തിയ പത്താംക്ളാസ് ബോര്‍ഡ് പരീക്ഷയില്‍ കൂട്ടകോപ്പിയടി നടത്തുന്നതിന്‍്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ആദ്യ 14 റാങ്ക് ജേതാക്കള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.