Posted On
date_range Updated On
date_range ദലിത് ബാലന്‍ തൊട്ട മിഠായി സവര്‍ണര്‍ക്ക് വേണ്ട
മധ്യപ്രദേശ്: സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ ദലിത് വിദ്യാര്‍ഥി നല്‍കിയ മിഠായി വാങ്ങാന്‍ സവര്‍ണരായ നാട്ടുകാര്‍ വിസമ്മതിച്ചു. മധ്യപ്രദേശില്‍ സെഹോര്‍ ജില്ലയിലെ സ്കൂളിലാണ് സംഭവം.
റിപ്പബ്ളിക് ദിനാഘോഷത്തിന് സ്കൂളിലത്തെിയ നാട്ടുകാര്‍ക്ക് മിഠായി നല്‍കാന്‍ അധ്യാപകന്‍ ദലിത് വിദ്യാര്‍ഥിയായ സുമന്ത് ആഹിര്‍വാറിനെയാണ് ഏല്‍പിച്ചത്. എന്നാല്‍, സവര്‍ണരായ നാട്ടുകാരില്‍ ചിലര്‍ മിഠായി അശുദ്ധമായെന്നു പറഞ്ഞ് വാങ്ങാന്‍ കൂട്ടാക്കിയില്ല.
ആഹിര്‍വാറിന്‍െറ പരാതിപ്രകാരം പൊലീസ് ഗൗരീശങ്കര്‍ ഗൗര്‍, ഗണശ്യാം പട്ടേല്‍ എന്നിവര്‍ക്കെതിരെ പട്ടികജാതി പീഡനം തടയല്‍ നിയമപ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.