Posted On
date_range Updated On
date_range മോദിയുടെ പ്രകടനം ശരാശരിക്ക് മുകളിൽ, തെരഞ്ഞെടുപ്പ് നടന്നാൽ എൻ.ഡി.എക്ക് സീറ്റ് കുറയും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം ശരാശരിക്ക് മുകളിലെന്ന് എ.ബി.പി ന്യൂസ് -നീൽസൺ പോൾ സർവേ. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻ.ഡി.എ തന്നെ അധികാരത്തിൽ കയറുമെന്നും സർവേയിലുണ്ട്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൽ സീറ്റുകൾ കുറയും.
2014 ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് 339 സീറ്റുകൾ ലഭിച്ചിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 301 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സർവേയിൽ പറയുന്നു.
അതേസമയം, യു.പി.എക്ക് 108 സീറ്റ് ലഭിക്കും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റാണ് യു.പി.എക്ക് ലഭിച്ചത്. 43 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിക്കും. കോൺഗ്രസിന് 14 ശതമാനവും ആം ആദ്മി പാർട്ടിക്ക് 4 ശതമാനം വോട്ടും ലഭിക്കുമെന്നും സർവേയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.