Posted On
date_range Updated On
date_range ഹാര്‍ദികിന് എതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: പട്ടേല്‍സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേലിനെതിരായ ക്രിമിനല്‍കേസില്‍ വിചാരണക്കോടതിയില്‍ വെള്ളിയാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗുജറാത്ത് പൊലീസിന് സുപ്രീംകോടതി അനുമതി നല്‍കി. പൊലീസുകാരെ കൊല്ലാനും ഗുജറാത്ത് സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ അക്രമമാര്‍ഗം സ്വീകരിക്കാനും പട്ടേല്‍ സമുദായാംഗങ്ങളെ പ്രേരിപ്പിച്ചുവെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയത്. ഗുജറാത്തിനുവേണ്ടി ഹാജരാകുന്ന അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി, കുറ്റപത്രം സമര്‍പ്പിച്ചില്ളെങ്കില്‍ കുറ്റാരോപിതന് ജാമ്യം ലഭിക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി വേണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.