അന്തമാന്‍ തീരത്ത് ചൈനയുടെ യുദ്ധക്കപ്പല്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് യുദ്ധക്കപ്പല്‍ റോന്തുചുറ്റുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അന്തമാന്‍ നികോബാര്‍ കമാന്‍ഡിന് (എ.എന്‍.സി) ജാഗ്രതാസന്ദേശം നല്‍കി. ചൈനയുടെ സൈന്യമായ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ മുങ്ങിക്കപ്പലിന്‍െറ സഹായക്കപ്പലാണിതെന്ന് നിരീക്ഷണത്തില്‍ തെളിഞ്ഞു. മുങ്ങിക്കപ്പലുകള്‍ക്ക് ആവശ്യമായ സഹായമത്തെിക്കാനുള്ളതാണ് സഹായക്കപ്പല്‍.
ചൈനയുടെ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് സഞ്ചരിക്കുന്നത് ഇതാദ്യമല്ളെന്ന് എ.എന്‍.സി കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ പി.കെ. ചാറ്റര്‍ജി പറഞ്ഞു. എ.എന്‍.സിക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.