ന്യൂഡല്‍ഹി: പാകിസ്താനെ വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ സിയാചിന്‍ മലനിരകളില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറില്ളെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. ഒരിക്കല്‍ പിന്മാറിയാല്‍ ഇവിടം തന്ത്രപ്രധാനമായ സ്ഥലമാക്കാന്‍ പാകിസ്താന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിയാചിനിലെ ഹിമപാതത്തില്‍പെട്ട് സൈനികര്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സിയാചിനിലെ ഏറ്റവും തന്ത്രപ്രധാന സ്ഥലത്താണ് ഇന്ത്യയുള്ളത്. ഏകദേശം 23,000 അടി ഉയരത്തിലാണ് നമ്മുടെ സൈന്യം.
ഇവിടെനിന്ന് പിന്മാറിയാല്‍ കൂടുതല്‍ ജീവന്‍ നഷ്ടമാകും. 1984ല്‍ ഇത്തരം അനുഭവം ഉണ്ടായതാണ്. നമ്മുടെ സൈനികരുടെ ജീവന്‍െറ വില തനിക്കറിയാം. അവരെ സല്യൂട്ട് ചെയ്യുന്നു. പക്ഷേ, സിയാചിന്‍ നമുക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല.
32 വര്‍ഷത്തിനിടെ 915 സൈനികരുടെ ജീവന്‍ സിയാചിനില്‍ നഷ്ടമായി. ഓരോ വര്‍ഷവും 28 പേരെങ്കിലും മരിച്ചിരുന്നു. അത് വര്‍ഷത്തില്‍ 10 എന്ന നിലയിലേക്ക് ചുരുക്കാന്‍ കഴിഞ്ഞു. സൈനികര്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ കാലാവസ്ഥകളെ അതിജീവിക്കാന്‍ 19 തരം വസ്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
യുദ്ധമുഖങ്ങളില്‍ ജോലി ചെയ്യുന്ന സൈനികരുടെ വേതനം വര്‍ധിപ്പിക്കുമെന്നും എത്രയാണ് വര്‍ധനവെന്ന് ഇപ്പോള്‍ പറയാനാവില്ളെന്നും മനോഹര്‍ പരീകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.