Posted On
date_range Updated On
date_range അലീഗഢില്‍ ബീഫ് വിവാദം: പശുവിറച്ചിയാണെന്നതിന് തെളിവില്ലെന്ന് പൊലീസ്
അലീഗഢ്: അലീഗഢ് സര്‍വകലാശാലാ കാന്‍റീനില്‍ പശുവിറച്ചി വിളമ്പിയതിന് പ്രാഥമികാന്വേഷണത്തില്‍ തെളിവില്ളെന്ന് പൊലീസ് വ്യക്തമാക്കി.
കാന്‍റീനില്‍ ബീഫ് വിതരണം ചെയ്തതായി ചില സാമൂഹിക സംഘടനകളുടെ പരാതി ലഭിച്ച ഉടനെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് കാന്‍റീന്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയില്‍ നിരോധിച്ച ഭക്ഷണങ്ങള്‍ കാന്‍റീനില്‍ വിതരണം ചെയ്തതിന് തെളിവൊന്നും ലഭിച്ചിട്ടില്ളെന്ന് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് കെ. രവീന്ദ്ര ഗൗര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.