ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി പിന്നാമ്പുറ സഹകരണത്തിനുള്ള സാധ്യത മുന്നില്‍വെച്ച് കോണ്‍ഗ്രസും കരുനീക്കം നടത്തുന്നു.
സഖ്യമോ ധാരണയോ ഉണ്ടാക്കാനുള്ള സാധ്യത കോണ്‍ഗ്രസ് തള്ളിക്കളഞ്ഞില്ല. സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ ദേശീയതലത്തില്‍ ഒറ്റ നിലപാട് സാധ്യമല്ളെന്നും ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. നേരിട്ട് സഖ്യമില്ളെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും നേരിടുന്നതിന് മറ്റു പാര്‍ട്ടികളുമായി നീക്കുപോക്ക് ആകാമെന്ന നിലപാട് സി.പി.എം പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയാണ് പാര്‍ട്ടി സമീപനം വിശദീകരിച്ചത്. സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് സഖ്യം. അക്കാര്യത്തില്‍ തീരുമാനം സംസ്ഥാന ഘടകം കൈക്കൊള്ളുമെന്ന് പറയുന്നില്ല. ദേശീയ നേതൃത്വം തന്നെയാണ് തീരുമാനമെടുക്കുക. ബിഹാറിലും യു.പിയിലുമൊക്കെ അങ്ങനെതന്നെ. ഇപ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ തലങ്ങളിലാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന്‍െറ സാധ്യതകള്‍ പല പാര്‍ട്ടികളും ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒൗപചാരിക തീരുമാനമെടുത്തിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ് -അഭിഷേക് സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.