ചെന്നൈ: പാസ്പോര്‍ട്ട് അത്യാവശ്യമാണോ? മൂന്നു രേഖകള്‍ കൈവശമുണ്ടെങ്കില്‍ അഞ്ചു ദിവസത്തിനകം പാസ്പോര്‍ട്ട് കിട്ടും. പൊലീസ് വെരിഫിക്കേഷനുള്ള മാനദണ്ഡങ്ങള്‍ വിദേശകാര്യമന്ത്രാലയം ലഘൂകരിച്ചതോടെയാണ് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം കുറഞ്ഞത്.
ആധാര്‍ ഉള്‍പ്പെടെ മൂന്നു രേഖകളും ക്രിമിനല്‍ കേസില്ളെന്ന സത്യവാങ്മൂലവും സമര്‍പ്പിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസത്തിനകം പാസ്പോര്‍ട്ട് ലഭിക്കും. പൊലീസ് വെരിഫിക്കേഷന്‍ പിന്നാലെ നടക്കുമെന്നും റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ കെ. ബാലമുരുകന്‍ പറഞ്ഞു. അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാന്‍ അവസരവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.