Posted On
date_range Updated On
date_range കോണ്‍ഗ്രസ് ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടില്ല
ന്യൂഡല്‍ഹി: അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നേരിടുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിച്ചേക്കില്ളെന്ന് സൂചന.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഷീലാ ദീക്ഷിതിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ടെന്നാണ് തീരുമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
സംസ്ഥാന നേതാക്കള്‍ ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉറപ്പാക്കാനാണിത്. സംസ്ഥാനത്ത് 1989നുശേഷം കോണ്‍ഗ്രസിന് അധികാരത്തോടടുക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.