മോദിയുടെ പുസ്തക റോയല്‍റ്റി 12.35 ലക്ഷം രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന റോയല്‍റ്റി 12.35 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ ഓഫിസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 2015-16ലെ അദ്ദേഹത്തിന്‍െറ ആസ്തി-ബാധ്യതാ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2016 മാര്‍ച്ചില്‍ അദ്ദേഹത്തിന്‍െറ കൈവശമുള്ളത് 89,700 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 4500 രൂപയായിരുന്നു. മന്ത്രിസഭയിലെ മിക്ക അംഗങ്ങളേക്കാളും പാവപ്പെട്ടവനാണ് മോദിയെന്നാണ് ഈ കണക്കുകള്‍ പറയുന്നത്.

ഗാന്ധിനഗറിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ 2.10 ലക്ഷം രൂപയുടെ നിക്ഷേപവും മോദിക്കുണ്ട്. ഇതേ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. 1.27 ലക്ഷം രൂപ വിലയുള്ള നാല് സ്വര്‍ണ മോതിരങ്ങളാണ് മറ്റൊരു സമ്പാദ്യം. മൊത്തം 73.36 ലക്ഷം രൂപയുടെ ജംഗമ സ്വത്താണ് മോദിക്കുള്ളത്. ഏക സ്ഥാവര സ്വത്ത് ഗാന്ധിനഗറിലുള്ള ഒരു കോടി രൂപയുടെ അപാര്‍ട്മെന്‍റാണ്. കൃഷി, കൃഷീതര ഭൂമിയോ മറ്റ് വാണിജ്യ കെട്ടിടങ്ങളോ അദ്ദേഹത്തിനില്ല.
മോദിക്ക് പുറമേ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു എന്നിവരും സ്വത്ത് വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.