കോണ്‍ഗ്രസ് നേതാവിന്‍െറ മകന് 100 കോടിയുടെ അപ്പാര്‍ട്മെന്‍റ് സ്വന്തം

മുംബൈ: സമീപകാലത്ത് മുംബൈയില്‍ നടന്ന ഏറ്റവും വലിയ വസ്തു ഇടപാടില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍െറ മകന്‍ 100 കോടി രൂപയുടെ അപ്പാര്‍ട്മെന്‍റ് സ്വന്തമാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ ബിഹാര്‍ ഗവര്‍ണറുമായ ഡി.വൈ. പാട്ടീലിന്‍െറ മകന്‍ അജിന്‍ക്യ പാട്ടീലാണ് മുംബൈക്കടുത്ത വര്‍ളിയിലെ സില്‍വറീന്‍ ടെറസ് എന്ന കെട്ടിട സമുച്ചയത്തില്‍ കടലിന് അഭിമുഖമായ അപ്പാര്‍ട്മെന്‍റ് സ്വന്തമാക്കിയത്. പാട്ടീലിന്‍െറ സ്ഥാപനമായ ഐപ്സ് റിയല്‍ എസ്റ്റേറ്റിന്‍െറ പേരിലാണ് ഇടപാട്. കമ്പനി ഡയറക്ടര്‍ രാജേഷ് റാറെയ്നാണ് രേഖകളില്‍ ഒപ്പിട്ടത്. 95.4 കോടിയാണ് കെട്ടിടവില. 4.7 കോടി സ്റ്റാമ്പ് ഡ്യൂട്ടിയും. 23 നിലകളുള്ള കെട്ടിടത്തിന്‍െറ 21, 22, 23 നിലകളാണ് പാട്ടീല്‍ വാങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.