Posted On
date_range Updated On
date_range ആയുധക്കടത്തിനിടെ പാക് ചാരൻ പിടിയിൽ
ജെയ്സൽമിർ: ആയുധക്കടത്തിനിടെ പാക് ചാരൻ രാജസ്ഥാനിൽ പിടിയിൽ. നന്ദ് ലാൽ മഹാരാജാണ് ബുധനാഴ്ച ഇൻറലിജൻസിന്‍റെ പിടിയിലായത്. ഇന്ത്യയിലേക്ക് ആയുധം കടത്താൻ ഇയാൾ സഹായിയായി പ്രവർത്തിക്കാറുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
പാസ്പോർട്ടും വിസയുമായാണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. ജെയ്സൽമിർ അതിർത്തിയിൽ വെച്ചാണ് പിടിയിലായത്. എന്നാൽ വിദേശികൾക്കും സ്വദേശികൾക്കും ജെയ്സൽമിർ അതിർത്തിയിൽ പോവാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇയാൾ എങ്ങിനെ അവിടെയെത്തി എന്ന കാര്യത്തെ കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.