ടെക്സ്റ്റൈല്‍ മന്ത്രാലയത്തില്‍ മന്ത്രിയും സെക്രട്ടറിയും പോര് മുറുകി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു

ന്യൂഡല്‍ഹി: ടെക്സ്റ്റൈല്‍  വകുപ്പുമന്ത്രി സ്മൃതി ഇറാനിയും സെക്രട്ടറി രശ്മി വര്‍മയും തമ്മില്‍ പോര് രൂക്ഷം. തര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടു. ബിഹാര്‍ കേഡറിലെ ഐ.എ.എസ് ഓഫിസറായ രശ്മി കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ സഹോദരിയാണ്.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും പ്രശ്നപരിഹാരമായില്ളെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍. ഭരണപരവും നയപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 24ഓളം കുറിപ്പുകളാണ് മറുപടിക്കായി രണ്ടുദിവസത്തിനകം മന്ത്രിയുടെ വകയായി സെക്രട്ടറിക്ക് കിട്ടിയത്.

ജൂണ്‍ 22ന് മന്ത്രിസഭ അംഗീകാരം നല്‍കിയ 6000 കോടി  രൂപയുടെ ടെക്സ്റ്റൈല്‍ പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ചും മന്ത്രിയും സെക്രട്ടറിയും തമ്മില്‍ ഭിന്നതയിലാണ്. ഒക്ടോബറിലേക്ക് തീരുമാനിച്ച ടെക്സ്റ്റൈല്‍  സമ്മേളനത്തിന്‍െറ ഒരുക്കങ്ങളെക്കുറിച്ചും മന്ത്രാലയത്തില്‍  സ്വരച്ചേര്‍ച്ചയില്ളെന്നാണ് റിപ്പോര്‍ട്ട്. മറ്റു ഓഫിസര്‍മാരുടെ മുന്നില്‍വെച്ച് മന്ത്രി സ്മൃതി ഇറാനി സെക്രട്ടറി രശ്മി വര്‍മയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുന്ന സംഭവങ്ങളുമുണ്ടായി.

എന്നാല്‍, രശ്മി വര്‍മയുമായി ബന്ധപ്പെട്ടപ്പോള്‍ മന്ത്രിയുമായി ഭിന്നതയില്ളെന്നാണ് പ്രതികരിച്ചത്. കുറിപ്പെഴുതി ഫയലുകള്‍ മടക്കിയയക്കുന്ന മന്ത്രിയുടെ നടപടിയെ ക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ളെന്നും സാധാരണ നടപടികളാണെന്നും അവര്‍ പറഞ്ഞു.
മന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ടെക്സ്റ്റൈല്‍ പാക്കേജ് മുന്നോട്ടുപോകാത്തതിന്‍െറ കാരണം പ്രധാനമന്ത്രിയുടെ ഓഫിസ് ഈയിടെ പ്രത്യേകം അന്വേഷിച്ചിരുന്നു. മൂന്നുവര്‍ഷത്തിനകം ഒരു കോടി തൊഴിലവസരം ലക്ഷ്യമിടുന്നതാണ് പാക്കേജ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.