പാക് ബന്ധത്തില്‍ ഇന്ത്യ കരുത്തു കാട്ടുന്നില്ളെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപട്ര്‍ വിഷയവുമായി ബി.ജെ.പി രണ്ടാം ദിവസവും രാജ്യസഭയില്‍ ഒച്ചപ്പാടുയര്‍ത്തിയപ്പോള്‍ ഇന്ത്യ-പാക് ബന്ധങ്ങളില്‍ കേന്ദ്രം കരുത്തുകാട്ടാത്തത് ലോക്സഭയില്‍ കോണ്‍ഗ്രസ് വിഷയമാക്കി.

പാകിസ്താനുമായുള്ള ബന്ധങ്ങളില്‍ വികാരമല്ല, കരുത്താണ് കാണിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന് പാകിസ്താനില്‍നിന്നത്തെിയ സംയുക്ത സംഘത്തില്‍ ഐ.എസ്.ഐ പ്രതിനിധി ഉണ്ടായിരുന്നത് സിന്ധ്യ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.