Posted On
date_range Updated On
date_range രാജ്യത്ത് മുസ്ലിം തടവുകാര്‍ 82,190
ന്യൂഡല്‍ഹി: 2014ന്‍െറ അവസാനംവരെ രാജ്യത്ത് വിവിധ ജയിലുകളിലായി 82,190 മുസ്ലിംകളുണ്ടെന്ന് സര്‍ക്കാര്‍. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കുകളെ ആസ്പദമാക്കി കേന്ദ്ര ആഭ്യന്തരസഹമന്ത്രി എച്ച്.പി. ചൗധരിയാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. ഇവരില്‍ 21,550 പേര്‍ പ്രതികളാണെന്നും 59,550 പേര്‍ വിചാരണത്തടവുകാരാണെന്നും 658 പേര്‍ തടങ്കലിലാണെന്നും 432 പേര്‍ മറ്റു തടവുകാരാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.ആര്‍.ബിയുടെ 2014ലെ റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിംകള്‍ ആകെ പ്രതികളായ തടവുകാരുടെ 16.38 ശതമാനമാണെന്നും ആകെ വിചാരണത്തടവുകാരുടെ 21.05 ശതമാനമാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.