ഇന്ത്യയുടെ സമീപനം സൗഹൃദത്തിന് തടസ്സമെന്ന് പാകിസ്താന്‍

ന്യൂയോര്‍ക്: പാകിസ്താനുമായി ചര്‍ച്ച പുനരാരംഭിക്കുന്നതില്‍ ഇന്ത്യക്ക് താല്‍പര്യമില്ളെന്ന് പാകിസ്താന്‍. യു.എന്നിലെ പാകിസ്താന്‍ സ്ഥിരം പ്രതിനിധിയായ മലീഹ ലോധിയാണ് യു.എസിലെ ആര്‍മി വാര്‍ കോളജ് വിദ്യാര്‍ഥികളോടും അധ്യാപകരോടും സംസാരിക്കവെ ഇന്ത്യക്കെതിരെ കടുത്തവിമര്‍ശം ഉയര്‍ത്തിയത്. അധികാരത്തിലത്തെിയതിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച പുനരാരംഭിക്കുന്നതിന് തുടക്കമിട്ട നീക്കങ്ങള്‍ അനാവശ്യവും അസ്വീകാര്യവുമായ നിബന്ധനകള്‍ കാരണം നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സമഗ്രമായ ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ പലതവണ മുന്‍കൈയെടുത്തെങ്കിലും ഇന്ത്യ താല്‍പര്യം കാണിച്ചില്ല. ഇന്ത്യയുടെ സമീപനം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദാന്തരീക്ഷം കൊണ്ടുവരുന്നതില്‍ തടസ്സമാകുന്നു.  മേഖലയിലെ രാജ്യങ്ങളുമായി സഹവര്‍ത്തിത്വവും ഐക്യവുമാണെന്ന് പറഞ്ഞ അവര്‍ ചൈനയിലേക്കുള്ള സാമ്പത്തിക ഇടനാഴി ഈ നിലപാടിന്‍െറ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.