വരള്‍ച്ച: ധവളപത്രം ഇറക്കണം –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തെ പകുതി ജില്ലകള്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍, അതിന്‍െറ വിശദാംശങ്ങളും സ്വീകരിച്ചുവരുന്ന നടപടികളും വിശദീകരിക്കുന്ന ധവളപത്രം ഇറക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായൊരു സ്ഥിതിവിശേഷം എങ്ങനെയൊക്കെ നേരിടുന്നു എന്നതിനെക്കുറിച്ച് വിശദമായൊരു പ്രസ്താവന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിട്ടില്ളെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി.
വരള്‍ച്ചസ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 10 സംസ്ഥാനങ്ങള്‍ വരള്‍ച്ചക്കെടുതി അനുഭവിക്കുന്നു. അതു കൈകാര്യം ചെയ്യുന്നതില്‍ പിഴച്ച സര്‍ക്കാറിനെ സുപ്രീംകോടതി പലവട്ടം വിമര്‍ശിച്ചു. വരള്‍ച്ച ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ചു. ഏതേതു ജില്ലകളില്‍, എത്രത്തോളം പേരെ വരള്‍ച്ച ബാധിച്ചിട്ടുണ്ടെന്നും, ഇതു നേരിടാനുള്ള ബജറ്റ് വിഹിതം എത്രയെന്നും ചോദിച്ചിട്ടുണ്ട്.

2016ലെ ഓരോ ആഴ്ചയിലും ശരാശരി 90 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കൃഷിമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കെടുതി അനുഭവിക്കുന്ന മഹാരാഷ്ട്രയില്‍ പ്രതിദിനം ഒമ്പതു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. 2015ല്‍ 3,228 കര്‍ഷക ആത്മഹത്യയാണ് സംസ്ഥാനത്ത് നടന്നത്. 2001നു ശേഷം ഇത്രയും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് ഇതാദ്യം.
രാജ്യത്തെ 91 പ്രധാന അണക്കെട്ടുകളില്‍ 29 ശതമാനത്തില്‍ കൂടുതല്‍ വെള്ളമില്ല. 246 ജില്ലകള്‍ കഴിഞ്ഞ വര്‍ഷം വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. ലാത്തൂരിലേക്ക് രണ്ടു ട്രെയിനില്‍ വെള്ളമത്തെിച്ചതു കൊണ്ട് സ്ഥിതി മെച്ചപ്പെടില്ല. ഇപ്പോള്‍ എത്തിച്ചതിന്‍െറ നൂറിരട്ടി വെള്ളം കിട്ടിയാല്‍ ലാത്തൂരിന് തികയില്ല.
മധ്യപ്രദേശിലെ ശിവ്പുരിയില്‍ എട്ടു ദിവസം തുടര്‍ച്ചയായി വെള്ളമില്ല. വെള്ളവണ്ടിയില്‍ ബാനര്‍ കെട്ടി  േ  നട്ടം വിവരിക്കാനാണ് ബി.ജെ.പിക്കാര്‍ ശ്രദ്ധിച്ചത്. ആളുകള്‍ ജീവനോപാധി ഇല്ലാതെ കഷ്ടപ്പെടുന്നു. തൊഴിലുറപ്പു പദ്ധതി വേതനം കൊടുക്കാത്തതിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിയതും ഈയടുത്ത ദിവസമാണെന്ന് അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.