Posted On
date_range Updated On
date_range റിപോ നിരക്ക്: ചെറുകിട നിക്ഷേപ പലിശ കുറയും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപോ നിരക്ക് കുറച്ചത് ചെറുകിട നിക്ഷേപങ്ങളുടെ പലിശ കുറയാന്‍ കാരണമാകും. പബ്ളിക് പ്രോവിഡന്‍റ് ഫണ്ട്, സുകന്യ സമൃദ്ധി പദ്ധതി ഉള്‍പ്പെടെ ചെറുകിടനിക്ഷേപ പദ്ധതികളുടെ നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും ഇത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തോടെ ഇവയുടെ പലിശനിരക്ക് കുറയുമെന്നാണ് ഗവേഷണസ്ഥാപനമായ ഇന്ത്യ റേറ്റിങ്സ് വിലയിരുത്തുന്നത്. വായ്പയെടുത്തവര്‍ക്കാണ് റിപോ നിരക്ക് കുറഞ്ഞത് ഏറ്റവും പ്രയോജനകരമാകുക. ജൂലൈ-സെപ്റ്റംബര്‍ പാദത്തോടെ പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് 7.85 ശതമാനത്തിനും 7.9 ശതമാനത്തിനും ഇടയിലേക്ക് താഴുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.