ചെന്നൈ: തമിഴ്നാട്, പുതുച്ചേരി, കേരള നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ 234ൽ 227 സീറ്റുകളിൽ അണ്ണാഡി.എം.കെ മത്സരിക്കുക. പാർട്ടി ജനറൽ സെക്രട്ടറി ജെ. ജയലളിത സിറ്റിങ് സീറ്റായ ആർ.കെ നഗറിലും മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കനൂരിലും ജനവിധി തേടും.
സഖ്യകക്ഷി നേതാക്കളായ നടൻ ശരത് കുമാർ (സമത്വ മക്കൾ കക്ഷി) തിരുച്ചെന്തൂർ, ഹാസ്യ നടൻ കരുണാസ് (മുക്കുലത്തൂർ പുലിപ്പട) തിരുവന്തണൈ, സി.കെ തമിഴരശൻ (റിപ്പബ്ലിക്കൻ പാർട്ടി) മധുരംങ്കതം, യു. തനിയരശു (തമിഴ്നാട് കൊങ്കു ഇലൈഗർ) കങ്കേയം, തമീം അൻസാരി (മനിതനേയ മക്കൾ കക്ഷി) നാഗപട്ടണം, തമിഴ് മാനില മുസ് ലിം ലീഗ് ഷെയ്ഖ് ദാവൂദ് കടയനല്ലൂർ സീറ്റുകളിലും മത്സരിക്കും.
പുതുച്ചേരിയിൽ ആകെയുള്ള 30 സീറ്റുകളിലും കേരളത്തിലെ ഏഴ് സീറ്റുകളിലും അണ്ണാ ഡി.എം.കെ മത്സരിക്കും. തമിഴ്നാട്ടിലെ സഖ്യ കക്ഷികൾക്ക് ഏഴു സീറ്റുകൾ നൽകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.