Posted On
date_range Updated On
date_range എൻ.ഐ.എ ഉദ്യോഗസ്ഥൻ ഉത്തർപ്രദേശിൽ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജ്നോറിൽ എൻ.ഐ.എ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. എൻ.ഐ.എ എസ്.പി മുഹമ്മദ് തൻസിലാണ് അക്രമണത്തിൽ മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് തന്‍സിലിനും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. ഡല്‍ഹിയില്‍ ജോലി ചെയ്തുവരികയായിരുന്ന തന്‍സില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് സ്വദേശമായ ബിജ്നൂറില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.