ഹരിയാനയില്‍ ബീഫിനെ അനുകൂലിച്ച് സര്‍ക്കാര്‍ മാസിക: എഡിറ്ററെ പുറത്താക്കി

ചണ്ഡീഗഡ്: ബീഫ് ഇരുമ്പിനാല്‍ സമ്പുഷ്ടമായ ആഹാരമാണെന്ന് ലേഖനം വന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിന്‍െറ എഡിറ്ററെ ഹരിയാന സര്‍ക്കാര്‍ പുറത്താക്കി. ഹരിയാന വിദ്യാഭ്യാസ വകുപ്പിന്‍െറ 'ശിക്ഷാ സാര്‍ഥി' മാസികയുടെ എഡിറ്ററെയാണ് സര്‍ക്കാര്‍ പുറത്താക്കിയത്. ലേഖനം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

ബീഫ്, ഇളയ കാലികളുടെ ഇറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഇരുമ്പിന്‍െറ അംശത്തിനാല്‍ സമ്പന്നമാണെന്നും ആരോഗ്യത്തിന് നല്ലതാണെന്നുമാണ് മാസികയില്‍ വന്നത്. അതേസമയം ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ലേഖനമെന്ന് മാഗസിന്‍ എഡിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി രാംബിലാസ് ശര്‍മ പറഞ്ഞു. എഡിറ്ററെ പുറത്താക്കിയതായും മന്ത്രി അറിയിച്ചു. അതേസമയം മാഗസിന്‍െറ ഓണ്‍ലൈന്‍ പതിപ്പ് പ്രൈമറി എഡ്യൂകേഷന്‍ വകുപ്പിന്‍െറ സൈറ്റില്‍ നിന്ന് നീക്കിയെങ്കിലും സെക്കണ്ടറി എജ്യൂകേഷന്‍ വകുപ്പിന്‍െറ സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ് ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിവാദ പ്രസ്താവനയിറക്കിയിരുന്നു. മുഖ്യമന്ത്രിയാണ് മാസികയുടെ രക്ഷാധികാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.