Posted On
date_range Updated On
date_range തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. രണ്ട് ദിവസങ്ങളായി ശമനമുണ്ടായിരുന്ന മഴ ഇന്ന് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഈ മാസം ഒമ്പത് മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ചെന്നൈയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ 122 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥ സംഖ്യ ഇരട്ടിയോളം വരുമെന്നാണ് സൂചന. ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് ഏറെപേരും മരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്ഥലത്തും കുടിവെള്ള, വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. മഴക്കെടുതിയിലായ തമിഴ്നാടിന് 939 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.