ന്യൂഡൽഹി: ത്രിദിന ബ്രിട്ടൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. സാമ്പത്തികം, പ്രതിരോധം, സുരക്ഷ, വികസന പങ്കാളിത്തം, ഊർജം, കാലാവസ്ഥാമാറ്റം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കാനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
കൂടാതെ, എലിസബത്ത് രാജ്ഞി നൽകുന്ന ഉച്ചവിരുന്നിൽ പങ്കെടുക്കുന്ന മോദി, ബ്രിട്ടീഷ് പാർലമെൻറിനെ അഭിസംബോധന ചെയ്യും. പാർലമെൻറിനെ അഭിസംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. വെംബ്ലി സ്റ്റേഡിയത്തിൽ മോദിക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. ഈ പരിപാടിയിൽ 60,000 പേർ പങ്കെടുക്കും.
2006ന് ശേഷം ബ്രിട്ടൺ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ശനിയാഴ്ച മോദി ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ തുർക്കിയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.