നിതീഷ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന്

പട്ന: നിതീഷ് കുമാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന് പട്നയിൽ നടക്കും.  35 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ദീപാവലി, ചാത്ത് ആഘോഷങ്ങൾക്ക് ശേഷം പുതിയ സർക്കാറിന്‍റെ സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചതിനാലാണ് ചടങ്ങുകൾ 20ലേക്ക് മാറ്റിയത്.  

മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന കണക്കിൽ മന്ത്രിസഭ രൂപീകരിക്കാനാണ് നിതീഷിന്‍റെ തീരുമാനം. ഇക്കാര്യം നിതീഷ് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ അറിയിച്ചെങ്കിലും അന്തിമ തീരുമാനം ലാലു അറിയിച്ചിട്ടില്ല. മന്ത്രിസ്ഥാനം കൂടാതെ നിയമസഭാ സ്പീക്കർ പദവി കൂടി വേണമെന്നാണ് ലാലുവിന്‍റെ ആവശ്യം. ഇതോടൊപ്പം തെരഞ്ഞെടുപ്പിൽ കന്നി വിജയം നേടിയ മക്കളായ തേജ് പ്രതാപ്, തേജസ്വി എന്നിവരിലൊരാളെ മന്ത്രിയാക്കാനും ലാലു ആവശ്യപ്പെടും.

റോഡ്, ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം അടക്കം ഏഴ് മേഖലകളുടെ വികസനങ്ങൾ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് മഹാസഖ്യം നടത്തിയത്. അതിനാൽ, ഈ മേഖലക്ക് മുൻതൂക്കം നൽകുന്ന പദ്ധതികളാണ് നിതീഷ് സർക്കാറിന്‍റെ അജണ്ടയിലുള്ളത്.

243 അംഗ നിയമസഭയിൽ 178 സീറ്റ് നേടി ജെ.ഡി.യു-ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യം തകർപ്പൻ വിജയം നേടിയിരുന്നു. ആർ.ജെ.ഡി80ഉം ജെ.ഡി.യു71ഉം കോൺഗ്രസ്-27ഉം സീറ്റുകളാണ് നേടിയത്. ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യത്തിന് 58 സീറ്റാണ് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.