Posted On
date_range Updated On
date_range നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും -ലാലു
പട്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. മഹാസഖ്യം നേടിയ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിഭേദമില്ലാതെ ജനങ്ങൾ വിശാല സഖ്യത്തിന് വോട്ടു ചെയ്തെന്നും ലാലു പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിൽ ജനതാദൾ യുെെണറ്റഡ് പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ ജനങ്ങളോട് നന്ദി അറിയിച്ചു.
കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ലാലുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ലാലുവിന്‍റെ മക്കൾ തേജസ്വി യാദവും തേജ് പ്രദാപ് യാദവും മത്സര രംഗത്തുണ്ട്.
ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് ഉൾപ്പെടെയുള്ള വിശാല സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ മൂന്നാം തവണയാണ് ബിഹാറിനെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.