Posted On
date_range Updated On
date_range അമിത് ഷാക്കും ലാലുവിനും രാഹുലിനും തെരഞ്ഞെടുപ്പ് കമീഷന്‍െറ നോട്ടീസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ, ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവ് എന്നിവര്‍ക്ക് കമീഷന്‍ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളിലാണ് ചട്ടലംഘനം.
ബി.ജെ.പി ഇന്ത്യയെ രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിച്ച് ഹിന്ദുക്കളെ മുസ്ലിംകള്‍ക്കെതിരാക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കടുത്ത ചട്ടലംഘനമായി കമീഷന്‍ വിലയിരുത്തി.
ബിഹാറില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ പാകിസ്താനിലാവും പടക്കം പൊട്ടുകയെന്ന അമിത് ഷായുടെ പ്രസ്താവനയും ചട്ടലംഘനത്തിന്‍െറ പരിധിയില്‍ പെടുന്നതാണെന്ന് കമീഷന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.