Posted On
date_range Updated On
date_range ശാരദ ചിട്ടി തട്ടിപ്പ്: ബംഗാള്‍ മന്ത്രി മദന്‍മിത്രക്ക് ജാമ്യം
കൊല്‍ക്കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ സി.ബി.ഐ അറസ്റ്റുചെയ്ത പശ്ചിമബംഗാള്‍ മന്ത്രി മദന്‍ മിത്രക്ക് ജാമ്യം. ആലിപൂര്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 10 മാസം കഴിഞ്ഞാണ് ജാമ്യം. രണ്ടു ലക്ഷം രൂപയുടെ ബോണ്ടിനുപുറമേ സംസ്ഥാനം വിടാന്‍ പാടില്ല തുടങ്ങിയ ഉപാധികളും കോടതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തട്ടിപ്പില്‍ മദന്‍ മിത്രക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതേവരെ ഹാജരാക്കാന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ളെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന മിത്ര ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.