ഇനി നോട്ടുകളില്‍ ഗാന്ധിജി മാത്രമല്ല, സ്വാമി വിവേകാനന്ദനും അംബേദ്കറും കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നോട്ടുകളില്‍ ഗാന്ധിജിക്ക് കൂട്ടായി ഇനി സ്വാമി വിവേകാനന്ദന്‍റെയും അംബേദ്കറുടെയും ചിത്രങ്ങള്‍. നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനായി ശിപാര്‍ശ നല്‍കിയത്. 1996 മുതല്‍ എല്ലാ നോട്ടുകളിലും മഹാത്മാ ഗന്ധിജിയുടെ ചിത്രമാണ് ആലേഖനം ചെയ്തു വരുന്നത്. എന്നാല്‍, പുതിയ തീരുമാനം നിര്‍ണായക ചുവടുവെപ്പായാണ് കരുതപ്പെടുന്നത്. കൗണ്‍സിലിന്‍റെ പ്രഥമ യോഗത്തില്‍ താന്‍ ഇക്കാര്യം ഉന്നയിച്ചതായും യു.കെ യിലും യു.എസിലും നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ അവരുടെ കറന്‍സി നോട്ടുകളില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്നും ഇന്ത്യയിലും ഇതു പിന്തുടരാമെന്നും പറഞ്ഞതായി  നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്‍്റെ മുന്‍ അംഗമായിരുന്ന നരേന്ദ്ര ജാദവ് അറിയിച്ചു. രാജ്യത്ത് നമുക്ക് ഗാന്ധിജിയെപോലെ അംബേദ്കറും വിവേകാനന്ദനും അടക്കമുള്ള സ്ഥാപിത പിതാക്കന്‍മാരുണ്ട്. അവര്‍ക്കു കൂടി കറന്‍സി നോട്ടുകളില്‍ ഇടം അനുവദിക്കണം -അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഗാന്ധിജിക്കു പുറമെ അംബേദ്കര്‍, ഛത്രപതി ശിവജി,ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.