Posted On
date_range Updated On
date_range യിപ്പീ, മാഗി നൂഡ്ല്‍സുകളില്‍ ചാരത്തിന്‍െറ അംശം
ലഖ്നോ: യിപ്പീ, മാഗി നൂഡ്ല്‍സുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ചാരത്തിന്‍െറ അംശം കണ്ടത്തെി. യു.പിയിലെ ഗോണ്ട ജില്ലയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മാരകമായ വൃക്കരോഗത്തിനുവരെ കാരണമായേക്കാവുന്ന ചാരത്തിന്‍െറ അംശം കണ്ടത്തെിയത്.
പരിശോധനക്കെടുത്ത സാമ്പ്ളുകള്‍ ഭക്ഷ്യയോഗ്യമല്ളെന്നും കണ്ടത്തെി. ഇതേതുടര്‍ന്ന് സണ്‍ഫീസ്റ്റ് യിപ്പീ നൂഡ്ല്‍സ് നിര്‍മാതാക്കളായ ഐ.ടി.സി കമ്പനിക്ക് ലാബ് നോട്ടീസയച്ചു. മൂന്നുദിവസത്തിനകം മറുപടി നല്‍കണം. നേരത്തേ ഈയത്തിന്‍െറ അംശം കൂടുതലാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് മാഗി നൂഡ്ല്‍സ് നിരോധിച്ചിരുന്നു. ഈയിടെയാണ് നിരോധം നീക്കിയതിനെതുടര്‍ന്ന് മാഗി വിപണിയിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.