Posted On
date_range Updated On
date_range പാക് സന്ദർശനം: മന്ത്രി സുഷമ ഇന്ന് പാർലമെൻറിൽ പ്രസ്താവന നടത്തും
ന്യൂഡൽഹി: പാകിസ്താൻ സന്ദർശനം സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വെള്ളിയാഴ്ച പാർലമെൻറിൽ പ്രസ്താവന നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയും വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് നൽകിയ നോട്ടീസിന് മറുപടിയായി പാർലമെൻററികാര്യമന്ത്രി വെങ്കയ്യ നായിഡു ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രി സുഷമയുടെ പ്രസ്താവനക്ക് ശേഷം ഇക്കാര്യത്തിൽ ഹ്രസ്വ ചർച്ചക്കും സർക്കാർ ഒരുക്കമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.