Posted On
date_range Updated On
date_range പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഭീകരരും അതിർത്തി രക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വൻ ആയുധശേഖരവുമായി നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ഭീകരർ നടത്തിയ ശ്രമമാണ് സൈന്യം തകർത്തത്.
രഹസ്യ സന്ദേശത്തെ തുടർന്നാണ് നുഴഞ്ഞുകയറ്റക്കാർക്കായി സംയുക്ത സേന തിരച്ചിൽ ആരംഭിച്ചത്. പൂഞ്ച് മേഖലയിൽ തെരച്ചിൽ ഊർജിതപ്പെടുത്തിയതായി സൈനിക വക്താവ് ലഫ്റ്റനന്‍റ് കേണൽ മനീഷ് മെഹ്ത അറിയിച്ചു.
നവംബർ 25ന് നിയന്ത്രണരേഖയിലെ ടാങ്ധറിൽ നുഴഞ്ഞുകയറ്റക്കാരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.