Posted On
date_range Updated On
date_range യു.പിയിൽ വോട്ടിന് ജിലേബിയും സമൂസയും; കൈയ്യോടെ പിടികൂടി പൊലീസ്
ഉന്നാവ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന രണ്ട് ക്വിന്‍റൽ ജിലേബിയും 1,050 സമൂസയും പൊലീസ് കണ്ടുകെട്ടി.
ഹസൻഗഞ്ചിൽ ശനിയാഴ്ചയാണ് സംഭവം. 'പെരുമാറ്റചട്ട ലംഘനം, കോവിഡ്ചട്ട ലംഘനം എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 10 പേർ ഇതുവരെ അറസ്റ്റിലായി' -പൊലീസ് പറഞ്ഞു.
സ്ഥാനാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൽ.പി.ജി സിലിണ്ടർ, മാവ്, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു.
ഏപ്രിൽ 15 മുതൽ നാല് ഘട്ടങ്ങളായാണ് യു.പിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഏപ്രിൽ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.