Posted On
date_range Updated On
date_range കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു
റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 35 കിലോമീറ്റർ അകലെ ബെറോ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോഡ ഗ്രാമത്തിലാണ് സംഭവം.
മരിച്ചവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ സ്ത്രീകൾ മണ്ണ് കുഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
"നാല് സ്ത്രീകൾ മണ്ണ് കുഴിക്കുന്നതിനിടെ മണ്ണിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. 40 ഉം 23 ഉം വയസുള്ള രണ്ട് സ്ത്രീകൾ മരിച്ചു. 22 ഉം 23 ഉം വയസുള്ള മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി," ബെറോ ഡി.എസ്.പി അറിയിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.