ഭാ​ര​ത ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ തു​ട​ക്കം; 113 വിദേശ പ്രതിനിധികൾക്ക് ഇന്ത്യയിൽ പ്രവേശനം നിഷേധിച്ചെന്ന് കോൺഗ്രസ്

ഹൈ​ദ​രാ​ബാ​ദ്: ആ​ഗോ​ള ത​ല​ത്തി​ലു​ള പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ ശ​ക്തി​ക​ളെ​യും ചി​ന്താ​ഗ​തി​ക്കാ​രെ​യും ഒ​രു പ്ലാ​റ്റ്ഫോ​മി​ൽ അ​ണി​നി​ര​ത്തു​ന്ന​തി​ന് ഹൈ​ദ​രാ​ബാ​ദി​ൽ തെ​ല​ങ്കാ​ന സ​ർ​ക്കാ​റും കോ​ൺ​ഗ്ര​സി​ന്റെ വി​ദേ​ശ കാ​ര്യ വി​ഭാ​ഗ​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം ഭാ​ര​ത ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് ഔ​പ​ചാ​രി​ക തു​ട​ക്കം.

നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക അ​ട​ക്കം പ​​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന 45 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 113 വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ​ക്ക് കേ​​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു​വെ​ന്ന കോ​ൺ​ഗ്ര​സി​ന്റെ ഗു​രു​ത​ര ആ​രോ​പ​ണ​ത്തി​നി​ട​യി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ഹൈ​ടെ​ക് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റ​റി​ൽ ഉ​ച്ച​കോ​ടി തു​ട​ങ്ങു​ന്ന​ത്.

70 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കും. 202 വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ ഇ​തി​ന​കം ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​നി​ധി​ക​ളി​ൽ പ​ല​രു​ടെ​യും വി​സ അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ടാ​തെ പോ​യ​താ​യും ചി​ല​ർ​ക്ക് ഇ​തി​നു​മു​മ്പ് അ​നു​വ​ദി​ച്ചി​രു​ന്ന വി​സ​ക​ൾ ത​ന്നെ പി​ന്നീ​ട് റ​ദ്ദാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലെ​ത്തി​യ ചി​ല വി​ദേ​ശ അ​തി​ഥി​ക​ളെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വെ​ച്ച​ശേ​ഷം തി​രി​ച്ച​യ​ച്ച​താ​യും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സാ​മൂ​ഹി​ക നീ​തി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഒ​രു​മി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഭാ​ര​ത ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് വി​ദേ​ശ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി സ​ൽ​മാ​ൻ ഖു​ർ​ശി​ദ് വ്യ​ക്ത​മാ​ക്കി.

ജ​നാ​ധി​പ​ത്യം, സാ​മൂ​ഹി​ക നീ​തി, സ​മ​ത്വം, സാ​മ്പ​ത്തി​ക വി​ക​സ​നം, കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി എ​ന്നി​വ​യാ​ണ് സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ.

ഹിന്ദുത്വം ഹിന്ദുമതത്തിന് വിരുദ്ധമെന്ന് കാണിക്കുന്ന നടപടി- ഫാബിയാൻ

ഹൈ​ദ​രാ​ബാ​ദ്: ദീ​പാ​വ​ലി​യു​ടെ ചൈ​ത​ന്യ​ത്തി​ന് നി​ര​ക്കു​ന്ന ന​ട​പ​ടി​യ​ല്ല കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ണ്ടാ​യ​തെ​ന്നും ഹി​ന്ദു​ത്വ​മെ​ന്ന​ത് ഹി​ന്ദു​മ​ത​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഇ​തി​ലൂ​ടെ കാ​ണി​ക്കു​ന്ന​തെ​ന്നും നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഹെ​ല്ലെ ലി​ങ്ങി​ന്റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര അ​വ​സാ​ന നി​മി​ഷം ത​ട​ഞ്ഞ​തി​നോ​ട് പ്ര​മു​ഖ ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ൻ കെ.​പി ഫാ​ബി​യാ​ൻ പ്ര​തി​ക​രി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​വാ​ദ​ത്തി​ന്റെ രീ​തി ആ​ദി ശ​ങ്ക​രാ​ചാ​ര്യ​യി​ൽ നി​ന്ന് പ​ഠി​ക്ക​ണ​മെ​ന്നും ആ​ദി ശ​ങ്ക​രാ​ചാ​ര്യ കേ​ര​ള​ത്തി​ൽ നി​ന്ന് ശ്രീ​ന​ഗ​ർ വ​രെ പോ​യ​ത് നി​ര​വ​ധി ത​ർ​ക്ക​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും അ​ഭി​മു​ഖീ​ക​രി​ച്ചാ​ണെ​ന്നും അ​വ​ക്കെ​ല്ലാം ഉ​ത്ത​രം ന​ൽ​കി​യാ​ണെ​ന്നും ഫാ​ബി​യാ​ൻ പ​റ​ഞ്ഞു. അ​തെ​ല്ലാം ക്ഷ​മ​യോ​ടെ നേ​രി​ടു​ക​യാ​ണ് ആ​ദി ശ​ങ്ക​രാ​ചാ​ര്യ ചെ​യ്ത​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​വ​രെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​നാ​ൽ ഇ-​വി​സ അ​നു​വ​ദി​ച്ച​താ​കാ​മെ​ന്നും പി​ന്നീ​ട് അ​വ​രെ ത​ട​യ​ണ​മെ​ന്ന് തോ​ന്നി ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​കാ​മെ​ന്നും ഫാ​ബി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Congress Alleges Entry Denied to 113 Foreign Delegates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.