ഗ്യാനേഷ് കുമാർ 

ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വീണ്ടും വിജിലൻസിൽ മൊഴി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും വിജിലൻസ് മുമ്പാകെ മൊഴി. കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത മലേഷ്യൻ കമ്പനി ചീഫ് പ്രോജക്ട് മാനേജർ ലീ സി ബിന്നിന്‍റെ സഹായി ഷാജഹാനാണ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരെ മൊഴി നൽകിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവെച്ചതോടെ മാനസികമായി തകർന്നെന്നും ഗ്യാനേഷ് കൈക്കൂലി ആവശ്യപ്പെട്ടെന്നും ലീ പറഞ്ഞിരുന്നു. ആത്മഹത്യ കുറിപ്പിൽ ഇക്കാര്യങ്ങളുള്ളതായി കമ്പനിയിലെ ചില ജീവനക്കാർ മുഖേന അന്ന് അറിഞ്ഞിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കി.

പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെ.എസ്.ടി.പി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കരാറുകാരൻ വി.ഒ. സാജന്‍റെ വെളിപ്പെടുത്തലിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

Tags:    
News Summary - Bribery Allegations Against Gyanesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.