Posted On
date_range Updated On
date_range മൂസെവാല വധത്തിൽ പങ്കുള്ള രണ്ടുപേർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
അമൃത്സർ/ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ പങ്കുള്ള രണ്ട് ഗുണ്ടകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജഗ് രൂപ് സിങ് രൂപ, മൻപ്രീത് സിങ് എന്ന മന്നു കുസ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
മൂസെവാലയുടെ കൊലപാതകത്തിനുശേഷം ഇരുവരും അമൃത്സറിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപത്തെ ഭക്ന ഗ്രാമത്തിലെ കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലപ്പെട്ടവരിൽനിന്ന് എ.കെ-47 തോക്കും പിസ്റ്റളും കണ്ടെത്തി. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.
മേയ് 29നാണ് മൂസെവാലയെ കൊലപ്പെടുത്തിയത്. ആറുപേർ ചേർന്ന് ഇദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് കേസ്. ഇവരിൽ മൂന്നുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.