Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ മാച്ചിൽസെക്ടറിലാണ് സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടത്തിയത്.
പ്രദേശത്ത് പരിശോധന നടത്തുന്നുതിനിടെ തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിെൻറ ശ്രദ്ധയിൽപ്പെട്ടത് . ഇത് തടയാനായി സൈന്യം തീവ്രവാദികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ മാച്ചിൽ സെക്ടറിൽ സൈന്യം വധിച്ചിരുന്നു. ജൂലൈ 23ന് സമാനമായൊരു നൂഴഞ്ഞ് കയറ്റത്തിനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.