Posted On
date_range Updated On
date_range ദുബൈയിൽ നിന്നെത്തിയ യാത്രക്കാർക്ക് ചെന്നൈ വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: ദുബൈയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ ആലങ്കുടി സ്വദേശികളാണ്. ഇവരുടെ സ്രവ സാമ്പിളുകൾ സംസ്ഥാന പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് അയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടിൽ പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ദിവസവും ശരാശരി 10 പോസിറ്റീവ് കേസുകൾ വീതം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ പ്രതിവാര കേസുകളില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കേണ്ട സ്ഥിതിയാണുള്ളത്.
നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്നെത്തുന്നവർക്ക് വേണ്ടി എയർ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക കോവിഡ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.