ബലാത്സംഗത്തിനിരയായ രണ്ട്​ പെൺകുട്ടികളിൽ ഒരാൾ മരിച്ചു​

പൂണെ: മഹാരാഷ്​ട്രയിൽ രണ്ട്​ പേർ ചേർന്ന്​ ബലാത്സംഗം ചെയ്​ത പ്രായപൂർത്തിയാവാത്ത പെൺകുട്ടികളിൽ ഒരാൾ മരിച്ചു. കൂട്ടുകാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂ​െണയിലെ ഹിഞ്ചെൻവാടി പ്രദേശത്ത്​ ഇൗ മാസം 16നായിരു​ന്നു ​ സംഭവം.

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പ്രതികൾ ചോക്ലേറ്റ്​ കാണിച്ച്​ പ്രലോഭിപ്പിച്ച്​ സമീപത്തുള്ള കാട്ടിനുള്ളിലെത്തിച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന്​ കോമയിലായ പെൺകുട്ടികളിലൊരാൾ വ്യാഴാഴ്​ച രാത്രിയാണ്​ മരിച്ചത്​. മറ്റേയാൾ ചികിത്സയിലാണ്​.

സംഭവത്തെ തുടർന്ന്​ രണ്ടു പ്രതികളേയും ​പൊലീസ് അറസ്​റ്റ്​ ചെയ്​തിരുന്നു​. പ്രതികളിലൊരാളെ കോടതിയിൽ ഹാജരാക്കി 25 വരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. രണ്ടാമത്തെ പ്രതി പ്രായപൂർത്തിയാവാത്തയാളാണ്​.

Tags:    
News Summary - 2 minor girls raped in Pune, 1 dies -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.