Posted On
date_range Updated On
date_range പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് രണ്ടു മരണം
നോർത്ത് 24 പർഗാന: പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് രണ്ടു മരണം. രണ്ടു പേർക്ക് ഗുരുതര പരിക്ക്. നോർത്ത് 24 പർഗാനയിലെ ബറാക് പൂർ സബ്ഡിവിഷനിലെ കമർഹാത്തിയിലാണ് അപകടമുണ്ടായത്.
കമർഹാത്തി നഗരസഭയിലെ ഗോലാഹട്ട് ഏരിയായിലാണ് സംഭവം.അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേർ ആശുപത്രിയിൽ വെച്ച് മരിച്ചു. മറ്റു രണ്ടു പേർ സാഗർ ദത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബറാക് പൂർ പൊലീസ് കമീഷണർ മനോഡ് ബർമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.