Posted On
date_range Updated On
date_range ഷാരൂഖ് ഖാന്റെ ബംഗ്ലാവായ ‘മന്നത്തിൽ’ കടന്നുകയറാൻ ശ്രമിച്ച രണ്ട് ഗുജറാത്ത് യുവാക്കൾ പിടിയിൽ
മുംബൈയിലെ നടൻ ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിൽനിന്നുള്ളവരാണ് യുവാക്കളെന്ന് പൊലീസ് പറഞ്ഞു. മതിൽചാടിക്കടന്ന് മന്നത്തിന്റെ കോമ്പൗണ്ടിൽ കടക്കുകയായിരുന്നു ഇരുവരും. 20നും 22നും ഇടയിൽ പ്രായമുള്ളവരാണ് യുവാക്കൾ. മന്നത്ത് കാണണം എന്ന ആഗ്രഹത്തിൽ എത്തിയതാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.