Posted On
date_range Updated On
date_range മധ്യപ്രദേശിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ചു; മൂന്നുമരണം
ഭോപാൽ: മധ്യപ്രദേശിൽ രണ്ടു ചരക്കു തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു. മൂന്നുപേർ മരിച്ചു. ഒരേ ട്രാക്കിലൂടെ രണ്ടു ദിശയിലേക്ക് സഞ്ചരിച്ച തീവണ്ടികളാണ് അപകടത്തിൽപ്പെട്ടത്.
മധ്യപ്രദേശിലെ സിംേഗ്രാളിയിൽ പുലർച്ചെ അഞ്ചുമണിക്ക് നാഷനൽ തെർമൽ പവർ കോർപറേഷനിൽ (എൻ.ടി.പി.സി) നിന്നും കൽക്കരിയുമായി േപായ തീവണ്ടിയും ഉത്തർ പ്രദേശിലെ എൻ.ടി.പി.സി പ്ലാൻറിൽ ചരക്കിറക്കിയ ശേഷം മടങ്ങിയ തീവണ്ടിയുമാണ് കൂട്ടിയിടിച്ചത്.
സ്ഥലത്ത് പൊലീസുകാരും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി സേനയും ജില്ല ഭരണകൂടവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.