രാജ്യത്ത്​ 19,906 ത്തോളം പുതിയ കോവിഡ്​ രോഗികൾ; 410 മരണം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 19,906 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ഒരു ദിവസം 19,000ലധികം പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. 410 പേരാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ഇതോടെ 5,28,859 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചത്​​. 2,03,051 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 3,09,713 പേർക്ക്​ രോഗം ഭേദമായി. കോവിഡ്​ ബാധിച്ച്​ ഇതുവരെ 16,095 പേർ മരിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസം മാത്രം 2,31,095 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗണിൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ്​. 

Tags:    
News Summary - Coronavirus India:19,906 coronavirus cases in India in 24 hours in biggest one-day jump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.